Thursday, 25 December 2014
Thursday, 11 December 2014
സാക്ഷരപ്രഖ്യാപനം 2014
സാക്ഷരപ്രഖ്യാപനം - വാര്‍ഡ്‌മെമ്പര്‍ |
സാക്ഷരപ്രഖ്യാപനം നടത്തി. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്ന
തിനായി ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കന്ന സാക്ഷരം പരിപാടി ആഗസ്റ്റ് മാസത്തിലാണ്
തുടക്കമായത്. 55ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം നവംബര്‍ 28 ന് പരിപാടി
സമാപിച്ചു.
5/12/14 ന് വൈകുന്നേരം 3.30 ന് ചേര്‍ന്ന യോഗത്തില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ ശ്രീ.പി.
മാധവന്‍ സാക്ഷരപ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസീഡണ്ട് പി.അബ്ദുള്ളാഷാഫി
അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്യാമള ടീച്ചര്‍ സ്വാഗതം പറഞ്ഞു.എസ്.ആര്‍.ജി.
കണ്‍വീനര്‍ ഗീതാകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു, സാക്ഷരം കുട്ടികളുടെ സൃഷ്ടിയായ
മുകുളം പ്രകാശനം ചെയ്തു.
Sunday, 23 November 2014
രക്ഷാകര്‍തൃസമ്മേളനം സംഘടിപ്പിച്ചു
എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ശിശുദിനത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃയോഗം പെരിയ ഗവ. എല്‍.പി.സ്കൂളില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. മാധവന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ.കോ.ഓര്‍ഡിനേറ്റര്‍ ശശികല ക്ലാസ്സ് നയിച്ചു. 150 ഓളം രക്ഷിതാക്കള്‍
പങ്കെടുത്തു.
ഉദ്ഘാടനം |
രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ് |
Friday, 21 November 2014
ശിശുദിനം ആഘോഷിച്ചു
ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 മത് ജന്മവാര്‍ഷികദിനമായ നവംബര്‍ 14 ശിശുദിനം
വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 ന് പ്രത്യേക അസംബ്ലി ചേര്‍ന്നു.
പെരിയാസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരവിതരണം നടത്തി
മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ ചിത്രരചനാമത്സരം നടത്തി.
മധുരിമ 4ബി.,അലീന 4ബി., അമൃത 4എ. എന്നിവരുടെ ചിത്രങ്ങള്‍ മികച്ചവയായി തിരഞ്ഞെടുത്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരം പഠിതാക്കളുടെ പ്രത്യേക ബാലസഭ സംഘടിപ്പിച്ചു.
വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 ന് പ്രത്യേക അസംബ്ലി ചേര്‍ന്നു.
പെരിയാസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരവിതരണം നടത്തി
മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ ചിത്രരചനാമത്സരം നടത്തി.
മധുരിമ 4ബി.,അലീന 4ബി., അമൃത 4എ. എന്നിവരുടെ ചിത്രങ്ങള്‍ മികച്ചവയായി തിരഞ്ഞെടുത്തു.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരം പഠിതാക്കളുടെ പ്രത്യേക ബാലസഭ സംഘടിപ്പിച്ചു.
Friday, 5 September 2014
Tuesday, 26 August 2014
സ്വാതന്ത്ര്യദിനാഘോഷവും കെട്ടിടോദ്ഘാടനവും
പെരിയ ഗവ.എല്‍.പി.സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും കെട്ടിടോദ്ഘാടനവും2014ആഗസ്റ്റ് 15ന് നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഹെഡ്‌മിസ്ട്രസ് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു. പതിപ്പ് നിര്‍മാണം,പതാകനിര്‍മാണം.ദേശഭക്തിഗാനാലാപനം എന്നിവയും
ഉണ്ടായിരുന്നു. പരിപാടികള്‍ക്കു ശേഷം പായസവിതരണവും നടന്നു.
ഉദ്ഘാടനകര്‍മം പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.പി.മാധവന്‍ അധ്യക്ഷത വഹിച്ചു. പി,ടി.എ.പ്രസിഡണ്ട്ശ്രീ.അബ്ദുള്ള ഷാഫി സ്വാഗതംപറഞ്ഞു.
ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാധടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു
കെട്ടിടം ഉദ്ഘാടനം - പഞ്ചായത്ത് പ്രസിഡണ്ട് |
സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് |
Tuesday, 12 August 2014
ഹിരോഷിമ ദിനം
ഹിരോഷിമ ദിനം ആചരിച്ചു
സമാധാനത്തിന്‍റെ സന്ദേശവുമായി പെരിയ ഗവ.എല്‍.പി.സ്കൂളില്‍
ഹിരോഷിമ ദിനം ആചരിച്ചു.
രാവിലെ ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍
മുഴുവന്‍ കുട്ടികളും വൃത്താകൃതിയില്‍ അണിനിരന്നു.ഹെഡ്‌മിസ്ട് ട്രസ് ദിനാ
ചരണത്തിന്‍റെ പ്രാധാന്യം വിശദമാക്കി. ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍
ശശിമാസ്റ്റര്‍ യുദ്ധവിരുദ്ധസന്ദേശം നല്കി. പ്ലകാ൪ഡുകളേന്തിയും,
സഡാക്കോകൊക്കുകള്‍ നി൪മ്മിച്ചും ഹിരോഷിമദിനപതിപ്പുകള്‍ ഉണ്ടാക്കിയും,
വിദ്യാ൪ഥികള്‍ പ്രവ൪ത്തനങ്ങളില്‍ പങ്കെടുത്തു.
Sunday, 3 August 2014
പെരിയ ഗവ. എല്‍.പി.സ്കൂള്‍
|
1913 വരെ ഗുരുകുല വിദ്യാഭ്യാസം മാത്രം നിലവിലുണ്ടായിരുന്ന
പെരിയയില്‍ഗ്രാമപട്ടേലര്‍ മാളിയേക്കാല്‍ കേളുനായരുടെ വീട്ടില്‍
പ്രവര്‍ത്തിച്ചിരുന്ന ഗുരുകുലത്തില്‍ നിന്നാണ് ഈ സ്കൂളിന്റെ തുടക്കം
.
.
കേളുനായര്‍നിര്‍മ്മിച്ചു നല്കിയ നാലുമുറി കെട്ടിടത്തില്‍1913ല്‍
പെരിയ ഗവ.എലമെന്ററി സ്കൂള്‍ ആരംഭിച്ചു. ഏതാനും വരഷങ്ങള്‍
ക്കു ശേഷം പ്രസ്തുതസ്കൂള്‍ ഹയര്‍ എലമെന്ററി സ്കൂളായതോടെ
സമീപപ്രദേശങ്ങളില്ക്കൂടി അറിയപ്പടുന്ന ഒരു വിദ്യാലയമായി
മാറി. 1957 ഒക്ടോബര് 1ന് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ
എല്‍.പി.സ്കൂള് പ്രത്യേകവിഭാഗമായി മാറി. 2013-ല്‍ശതാബ്ദി ആഘോ-
ഷിച്ച ഈ സ്കൂളില്‍നിന്നും 8000ത്തിലേറെപ്പേര്‍ അക്ഷരാമൃതം
നുകര്‍ന്നിട്ടുണ്ട്.
പെരിയ ഗവ.എല്‍.പി. സ്കൂളിന് ഇപ്പോള്‍ സ്വന്തമായി രണ്ടേക്കര്‍
സ്ഥലവും പത്ത് ക്ലാസ്മുറികളുള്ള കെട്ടിടവും കളിസ്ഥലവും കഞ്ഞി-
പ്പുരയും ഉണ്ട്. അധ്യയനത്തില് മികച്ച നിലവാരം പുലര്ത്തുന്ന
ഈ സ്കൂളില്280 കുട്ടികളും 8 അധ്യാപകരും ഉണ്ട്. കൂടാതെ നല്ല
നിലയില് പ്രവര്ത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്.
രണ്ട് ഡിവിഷനുകളിലായി 54 കുട്ടികള് പ്രീ പ്രൈമറി വിഭാഗത്തില്
പഠനം നടത്തുന്നു. ബേക്കല് സബ് ജില്ലയിലെ എല്.പി.സ്കൂളുകളില്
ഏറ്റവും കൂടുതല് പേര് പഠിക്കുന്ന സ്കൂളുകളില് ഒന്നാണ് പെരിയ
സ്കൂള്. പാഠ്യേതര വിഷയങ്ങളിലും ഇവിടത്തെ കുട്ടികള് മികച്ച
നിലവാരം പുലര്ത്തുന്നു.
പോയ വര്‍ഷങ്ങളിലൂടെ
ശതാബ്ദി ആഘോഷങ്ങളില്‍ നിന്ന്........
റിപ്പബ്ലിക് ദിനാഘോഷം |
Wednesday, 16 July 2014
Subscribe to:
Posts (Atom)