Sunday, 3 August 2014

പെരിയ ഗവ. എല്‍.പി.സ്കൂള്‍


             

      1913 വരെ ഗുരുകുല വിദ്യാഭ്യാസം മാത്രം നിലവിലുണ്ടായിരുന്ന        
      പെരിയയില്‍ഗ്രാമപട്ടേലര്‍ മാളിയേക്കാല്‍ കേളുനായരുടെ വീട്ടില്‍
      പ്രവര്‍ത്തിച്ചിരുന്ന ഗുരുകുലത്തില്‍ നിന്നാണ് ഈ സ്കൂളിന്റെ തുടക്കം
.
      കേളുനായര്‍നിര്‍മ്മിച്ചു നല്കിയ നാലുമുറി കെട്ടിടത്തില്‍1913ല്‍
      പെരിയ ഗവ.എലമെന്ററി സ്കൂള്‍ ആരംഭിച്ചു. ഏതാനും വര‍ഷങ്ങള്‍
      ക്കു ശേഷം പ്രസ്തുതസ്കൂള്‍ ഹയര്‍ എലമെന്ററി സ്കൂളായതോടെ
      സമീപപ്രദേശങ്ങളില്ക്കൂടി  അറിയപ്പടുന്ന ഒരു വിദ്യാലയമായി
      മാറി. 1957 ഒക്ടോബര് 1ന് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ
      എല്‍.പി.സ്കൂള് പ്രത്യേകവിഭാഗമായി മാറി. 2013-ല്‍ശതാബ്ദി ആഘോ-
      ഷിച്ച ഈ സ്കൂളില്‍നിന്നും 8000ത്തിലേറെപ്പേര്‍ അക്ഷരാമൃതം
      നുകര്‍ന്നിട്ടുണ്ട്.

            പെരിയ ഗവ.എല്‍.പി. സ്കൂളിന് ഇപ്പോള്‍ സ്വന്തമായി രണ്ടേക്കര്‍
       സ്ഥലവും പത്ത് ക്ലാസ്മുറികളുള്ള കെട്ടിടവും കളിസ്ഥലവും കഞ്ഞി-
       പ്പുരയും ഉണ്ട്. അധ്യയനത്തില് മികച്ച നിലവാരം പുലര്ത്തുന്ന
       ഈ  സ്കൂളില്280 കുട്ടികളും 8 അധ്യാപകരും ഉണ്ട്. കൂടാതെ നല്ല
       നിലയില് പ്രവര്ത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്.
       രണ്ട് ഡിവിഷനുകളിലായി 54 കുട്ടികള് പ്രീ പ്രൈമറി വിഭാഗത്തില്
       പഠനം നടത്തുന്നു. ബേക്കല് സബ് ജില്ലയിലെ എല്.പി.സ്കൂളുകളില്
       ഏറ്റവും കൂടുതല് പേര് പഠിക്കുന്ന സ്കൂളുകളില് ഒന്നാണ് പെരിയ
       സ്കൂള്. പാഠ്യേതര വിഷയങ്ങളിലും ഇവിടത്തെ കുട്ടികള് മികച്ച
       നിലവാരം പുലര്ത്തുന്നു.

             പോയ വര്‍ഷങ്ങളിലൂടെ           

                                           ശതാബ്ദി ആഘോഷങ്ങളില്‍ നിന്ന്........
റിപ്പബ്ലിക് ദിനാഘോഷം


   

No comments:

Post a Comment