Tuesday 26 August 2014

സ്വാതന്ത്ര്യദിനാഘോഷവും കെട്ടിടോദ്ഘാടനവും

         

               പെരിയ ഗവ.എല്‍.പി.സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷവും കെട്ടിടോദ്ഘാടനവും2014ആഗസ്റ്റ് 15ന് നടന്നു.  സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ  ഭാഗമായി ഹെഡ്‌മിസ്ട്രസ്  പതാക ഉയര്‍ത്തി.  സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു. പതിപ്പ് നിര്‍മാണം,പതാകനിര്‍മാണം.ദേശഭക്തിഗാനാലാപനം എന്നിവയും
ഉണ്ടായിരുന്നു. പരിപാടികള്‍ക്കു ശേഷം പായസവിതരണവും നടന്നു.

പതാക ഉയര്‍ത്തല്‍

അസംബ്ലി


















ദേശഭക്തിഗാനാലാപനം















റാലി
സദസ്സ്
 
സ്വാതന്ത്ര്യദിനറാലി


























 പെരിയ ഗവ.എല്‍.പി.സ്കൂളിനു വേണ്ടി നബാര്‍ഡ് RIDFഫണ്ട്    ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ
ഉദ്ഘാടനകര്‍മം  പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ. അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.പി.മാധവന്‍ അധ്യക്ഷത വഹിച്ചു. പി,ടി.എ.പ്രസിഡണ്ട്ശ്രീ.അബ്ദുള്ള ഷാഫി സ്വാഗതംപറഞ്ഞു. 
ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാധടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു
കെട്ടിടം ഉദ്ഘാടനം - പഞ്ചായത്ത് പ്രസിഡണ്ട്
സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട്      

  
                                                  ശ്രീ അരവിന്ദാക്ഷന്‍










.












സാക്ഷരം 2014

സാക്ഷരം ക്ലാസ്സ്
സാക്ഷരം ഉദ്ഘാടനം
സാക്ഷരം-എസ്.ആര്‍.ജി.

                               സാക്ഷരം 2014

      പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാശേഷീ വികസിപ്പിക്കുന്നതിനായി ഡയറ്റിന്റെ
      ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം 2014  പെരിയ ഗവ.എല്‍.പി.സ്കൂളില്‍
      ആരംഭിച്ചു.  വാര്‍ഡ് മെമ്പര്‍ ശ്രീ. പി.മാധവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു

Tuesday 12 August 2014

ഹിരോഷിമ ദിനം

         
                                            
                                               ഹിരോഷിമ ദിനം ആചരിച്ചു

             സമാധാനത്തിന്‍റെ സന്ദേശവുമായി പെരിയ ഗവ.എല്‍.പി.സ്കൂളില്‍
       ഹിരോഷിമ ദിനം ആചരിച്ചു.
രാവിലെ ചേര്‍ന്ന സ്പെഷ്യല്‍ അസംബ്ലിയില്‍
        മുഴുവന്‍ കുട്ടികളും വൃത്താകൃതിയില്‍ അണിനിരന്നു.ഹെഡ്‌‌മിസ്ട് ട്രസ് ദിനാ
        ചരണത്തിന്‍റെ പ്രാധാന്യം വിശദമാക്കി. ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍
        ശശിമാസ്റ്റര്‍ യുദ്ധവിരുദ്ധസന്ദേശം  നല്കി. പ്ലകാ൪ഡുകളേന്തിയും,
       സഡാക്കോകൊക്കുകള്‍         നി൪മ്മിച്ചും   ഹിരോഷിമദിനപതിപ്പുകള്‍ ഉണ്ടാക്കിയും,
         വിദ്യാ൪ഥികള്‍   പ്രവ൪ത്തനങ്ങളില്‍ പങ്കെടുത്തു.

Sunday 3 August 2014

പെരിയ ഗവ. എല്‍.പി.സ്കൂള്‍


             

      1913 വരെ ഗുരുകുല വിദ്യാഭ്യാസം മാത്രം നിലവിലുണ്ടായിരുന്ന        
      പെരിയയില്‍ഗ്രാമപട്ടേലര്‍ മാളിയേക്കാല്‍ കേളുനായരുടെ വീട്ടില്‍
      പ്രവര്‍ത്തിച്ചിരുന്ന ഗുരുകുലത്തില്‍ നിന്നാണ് ഈ സ്കൂളിന്റെ തുടക്കം
.
      കേളുനായര്‍നിര്‍മ്മിച്ചു നല്കിയ നാലുമുറി കെട്ടിടത്തില്‍1913ല്‍
      പെരിയ ഗവ.എലമെന്ററി സ്കൂള്‍ ആരംഭിച്ചു. ഏതാനും വര‍ഷങ്ങള്‍
      ക്കു ശേഷം പ്രസ്തുതസ്കൂള്‍ ഹയര്‍ എലമെന്ററി സ്കൂളായതോടെ
      സമീപപ്രദേശങ്ങളില്ക്കൂടി  അറിയപ്പടുന്ന ഒരു വിദ്യാലയമായി
      മാറി. 1957 ഒക്ടോബര് 1ന് ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ
      എല്‍.പി.സ്കൂള് പ്രത്യേകവിഭാഗമായി മാറി. 2013-ല്‍ശതാബ്ദി ആഘോ-
      ഷിച്ച ഈ സ്കൂളില്‍നിന്നും 8000ത്തിലേറെപ്പേര്‍ അക്ഷരാമൃതം
      നുകര്‍ന്നിട്ടുണ്ട്.

            പെരിയ ഗവ.എല്‍.പി. സ്കൂളിന് ഇപ്പോള്‍ സ്വന്തമായി രണ്ടേക്കര്‍
       സ്ഥലവും പത്ത് ക്ലാസ്മുറികളുള്ള കെട്ടിടവും കളിസ്ഥലവും കഞ്ഞി-
       പ്പുരയും ഉണ്ട്. അധ്യയനത്തില് മികച്ച നിലവാരം പുലര്ത്തുന്ന
       ഈ  സ്കൂളില്280 കുട്ടികളും 8 അധ്യാപകരും ഉണ്ട്. കൂടാതെ നല്ല
       നിലയില് പ്രവര്ത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്.
       രണ്ട് ഡിവിഷനുകളിലായി 54 കുട്ടികള് പ്രീ പ്രൈമറി വിഭാഗത്തില്
       പഠനം നടത്തുന്നു. ബേക്കല് സബ് ജില്ലയിലെ എല്.പി.സ്കൂളുകളില്
       ഏറ്റവും കൂടുതല് പേര് പഠിക്കുന്ന സ്കൂളുകളില് ഒന്നാണ് പെരിയ
       സ്കൂള്. പാഠ്യേതര വിഷയങ്ങളിലും ഇവിടത്തെ കുട്ടികള് മികച്ച
       നിലവാരം പുലര്ത്തുന്നു.

             പോയ വര്‍ഷങ്ങളിലൂടെ           

                                           ശതാബ്ദി ആഘോഷങ്ങളില്‍ നിന്ന്........
റിപ്പബ്ലിക് ദിനാഘോഷം