Sunday 23 November 2014

രക്ഷാകര്‍തൃസമ്മേളനം സംഘടിപ്പിച്ചു



      എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ശിശുദിനത്തില്‍ സംസ്ഥാനവ്യാപകമായി                    സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃയോഗം പെരിയ ഗവ. എല്‍.പി.സ്കൂളില്‍  വാര്‍ഡ് മെമ്പര്‍ ശ്രീ. മാധവന്‍    ഉദ്ഘാടനം ചെയ്തു. എസ്.എസ്.എ.കോ.ഓര്‍ഡിനേറ്റര്‍ ശശികല ക്ലാസ്സ് നയിച്ചു. 150 ഓളം രക്ഷിതാക്കള്‍
പങ്കെടുത്തു.     
ഉദ്ഘാടനം
രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്സ്

Friday 21 November 2014

ശിശുദിനം ആഘോഷിച്ചു

        ജവഹര്‍ലാല്‍ നെഹ്റുവിന്റെ 125 മത് ജന്മവാര്‍ഷികദിനമായ നവംബര്‍ 14 ശിശുദിനം
        വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9.30 ന്  പ്രത്യേക അസംബ്ലി ചേര്‍ന്നു.
                       പെരിയാസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരവിതരണം  നടത്തി




     മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തത്തോടെ ചിത്രരചനാമത്സരം നടത്തി.
     മധുരിമ 4ബി.,അലീന 4ബി., അമൃത 4എ. എന്നിവരുടെ ചിത്രങ്ങള്‍ മികച്ചവയായി  തിരഞ്ഞെടുത്തു.



 
     ശിശുദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരം പഠിതാക്കളുടെ പ്രത്യേക ബാലസഭ സംഘടിപ്പിച്ചു.

സാക്ഷരം ക്ലാസ്സ് മൂന്നാം ഘട്ടം

സാക്ഷരം ക്ലാസ്സില്‍ നിന്ന്
സാക്ഷരം ക്ലാസ്സ്