Thursday, 23 January 2020
കുഞ്ഞുങ്ങൾക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ് ' കഥ കേൾക്കൽ: പഴയ തലമുറ കഥ കേട്ടാണ് വളർന്നത്. രാജകുമാരന്മാരും, രാക്ഷസൻമാരും പക്ഷിമൃഗാദികളും കഥാപാത്രങ്ങളായ കഥകൾ. നല്ല' കഥകൾ കുട്ടികളിൽ നന്മ ,സ്നേഹം, എന്നിവ വളർത്തുന്നതോടൊപ്പം ഭാഷാ വളർച്ചയും നേടി കൊടുക്കുന്നു..പെരിയ എൽ.പി.സ്കൂളിലെ പ്രീ പ്രൈമ കുട്ടികളുടെ രക്ഷിതാക്കൾക്കായി ..കഥാ ശില്പശാല സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ.പ്രകാശൻ മടിക്കൈയാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികൾക്ക് അച്ഛനമ്മമാർ കഥ പറഞ്ഞു കൊടുക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്താൻ ശില്പശാലയ്ക്ക് സാധിച്ചു. കുഞ്ഞു കഥകളുമായി കുട്ടികളും രക്ഷിതാക്കളും സജീവമായി...
Subscribe to:
Posts (Atom)