Sunday, 31 March 2019

ചിരിയിൽ ചിലങ്ക കെട്ടിയ കുഞ്ഞുങ്ങൾ അവരുടെ കാലുകളിലേക്ക് ചിലങ്കകൾ എടുത്തണിയുകയായിരുന്നു.....
ഉടലിൽ ശലഭച്ചിറകുകൾ തുന്നിച്ചേർത്തവർ അത് രംഗ പീ0 ത്തിലേക്ക് ആവാഹിക്കുകയായിരുന്നു....
ചടുലതാളങ്ങൾ കര ചരണങ്ങളിൽ സ്വന്തമാക്കിയ ആൺ കുട്ടിക്കുറുമ്പുകൾ അത് ബാഹുബലി എന്ന ഗാനത്തോടൊപ്പം ചേർത്തു വയ്ക്കുകയായിരുന്നു......
പെരിയ ഗവ: എൽപി സ്കൂളിലെ കുട്ടിക്കൂട്ടങ്ങൾ വിസ്മയം തീർത്ത് നിറഞ്ഞാടിയ ദിനമായിരുന്നു സ്കൂൾ വാർഷികാഘോഷം.കുട്ടികളുടെ എണ്ണത്തിൽ ബേക്കൽ സബ് ജില്ലയിൽ  ഒന്നാമതെത്തി നിൽക്കുന്ന ഈ സ്ക്കൂൾ കലയിലും ഒന്നാമതെന്ന് തെളിയിച്ചതിന്റെ നേർക്കാഴ്ച.

No comments:

Post a Comment