Thursday, 15 January 2015

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ ജി.എല്‍.പി.എസ്. പെരിയയിലെ കുട്ടികള്‍ക്ക്
മണ്ണിനെ അറി‌ഞ്ഞ് പഠിക്കാന്‍ 'പെരിയാസി'ന്റെ പുതുവര്‍ഷസമ്മാനമായി
ജൈവപച്ചക്കറിത്തോട്ടം.

പുതുവര്‍ഷദിനമായ ജനവരി 1ന് പെരിയയിലെ പ്രമുഖ സാമൂഹ്യ സംഘടനയായ
പെരിയാസ് ജൈവപച്ചക്കറിത്തോട്ടമൊരുക്കി കുട്ടികളെ വരവേറ്റു. പയര്‍,വെണ്ട,
ചീര,പാവല്‍,പടവലം എന്നിവയാണ് പെരിയാസിന്റെ നേതൃത്വത്തില്‍
കുട്ടികള്‍ വിളവിറക്കിയത്. ഹെഡ്മിസ്ട്രസ് രാധടീച്ചര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. പെരിയാസിന്റെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment