Wednesday, 11 February 2015

                               2014-15 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണം ചെയ്തു


  

                    2014-15 അധ്യയനവര്‍ഷത്തെ സൗജന്യയൂനിഫോം വിതരണം വാര്‍ഡ് മെമ്പര്‍
                     ശ്രീ. കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ.അബ്ദുള്ള ഷാഫി
                    അധ്യക്ഷത വഹിച്ചു.

Monday, 9 February 2015

        

                                                                'കുട്ടിക്കര്‍ഷകന്‍'
കൃഷിഭവന്‍ വഴി സ്കൂളില്‍ വിതരണം ചെയ്ത വിത്തുകള്‍ നട്ടപ്പോള്‍ ലഭിച്ച  വിളവുമായി നാലാം ക്ലാസ്സിലെ               







ഹൃഷികേശ് പി.വി.

Thursday, 15 January 2015

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

പെരിയ സ്കൂളിന് ജൈവപച്ചക്കറിത്തോട്ടം

അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ ജി.എല്‍.പി.എസ്. പെരിയയിലെ കുട്ടികള്‍ക്ക്
മണ്ണിനെ അറി‌ഞ്ഞ് പഠിക്കാന്‍ 'പെരിയാസി'ന്റെ പുതുവര്‍ഷസമ്മാനമായി
ജൈവപച്ചക്കറിത്തോട്ടം.

പുതുവര്‍ഷദിനമായ ജനവരി 1ന് പെരിയയിലെ പ്രമുഖ സാമൂഹ്യ സംഘടനയായ
പെരിയാസ് ജൈവപച്ചക്കറിത്തോട്ടമൊരുക്കി കുട്ടികളെ വരവേറ്റു. പയര്‍,വെണ്ട,
ചീര,പാവല്‍,പടവലം എന്നിവയാണ് പെരിയാസിന്റെ നേതൃത്വത്തില്‍
കുട്ടികള്‍ വിളവിറക്കിയത്. ഹെഡ്മിസ്ട്രസ് രാധടീച്ചര്‍ പരിപാടി ഉദ്ഘാടനം
ചെയ്തു. പെരിയാസിന്റെ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു.

Monday, 12 January 2015

കലോത്സവ വിജയികള്‍

                                               
                                               ശ്രേയ കെ.വി.-നാടോടിനൃത്തം                                                                                         സയന ശ്രീധര്‍ -ഭരതനാട്യം ഒന്നാം സ്ഥാനം
                                               മധുരിമ എ എസ് -ജലഛായം എ ഗ്രേഡ്
                                                                          ലളിതഗാനം എ ഗ്രേഡ്
                                                                          കവിതാലാപനം എ ഗ്രേഡ്
                                                അലീന ജോസഫ് - ചിത്രരചന എ ഗ്രേഡ്

Thursday, 11 December 2014

സാക്ഷരപ്രഖ്യാപനം 2014

സാക്ഷരപ്രഖ്യാപനം - വാര്‍ഡ്‌മെമ്പര്‍
          ആഗസ്റ്റ്  മാസത്തില്‍ തുടക്കം കുറിച്ച സാക്ഷരം പരിപാടിക്ക് സമാപനം കുറിച്ചു കൊണ്ട്
          സാക്ഷരപ്രഖ്യാപനം നടത്തി.  പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കുന്ന
          തിനായി ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കന്ന സാക്ഷരം പരിപാടി ആഗസ്റ്റ് മാസത്തിലാണ്
           തുടക്കമായത്. 55ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം നവംബര്‍ 28 ന് പരിപാടി
           സമാപിച്ചു.
        
‌‌‌‌           5/12/14 ന് വൈകുന്നേരം 3.30 ന് ചേര്‍ന്ന യോഗത്തില്‍ വെച്ച്  വാര്‍ഡ് മെമ്പര്‍ ശ്രീ.പി.
            മാധവന്‍ സാക്ഷരപ്രഖ്യാപനം നടത്തി. പി.ടി.എ. പ്രസീഡ​ണ്ട് പി.അബ്ദുള്ളാഷാഫി
            അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ശ്യാമള ടീച്ചര്‍ സ്വാഗതം പറഞ്ഞു.എസ്.ആര്‍.ജി.
            കണ്‍വീനര്‍ ഗീതാകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു, സാക്ഷരം കുട്ടികളുടെ സൃഷ്ടിയായ
            മുകുള പ്രകാശനം ചെയ്തു.











Sunday, 7 December 2014

സാക്ഷരം രചനാക്യാമ്പ്